Join me on a journey exploring the reflections of life, love, and the world around us through the lens of my thoughts, expressed in Malayalam, my mother tongue. I understand that not everyone may grasp this, but it's meant for those who can. These are simply my thoughts inspired by what I see happening globally. I apologize if any part of this is hurtful or doesn't resonate with your views. If you find value in it, it brings me comfort to know that there are at least a few who share my perspective.
സ്വതത്ര ദിനം ആയിട്ടു ഈ പേജ് തുടങ്ങാൻ ഉണ്ടായ കാരണം എന്താണ് എന് തോന്നിയോ? നമ്മൾസാക്ഷി ആവുന്ന പല കാര്യങ്ങളും നടക്കുവാനുള്ള കാരണം മനുഷ്യ മനസിന് ഇതുവരെ സ്വാതന്ത്രം ലഭിക്കാത്തതുകൊണ്ടാണ് ഏന് തോനുനിലെ അതല്ലെ വാസ്തവം? ഒന്നു മനസ്സിരുത്തി ആലോചിച്ചിക്കു.
കേരളം, ദൈവത്തിന്റെ സ്വന്തം നാട്,
പച്ചപ്പിന്റെ പുതപ്പു മൂടിയ സുന്ദരമാം ഭൂമി,
നദികളും മലകളും കാടുകളും ചേർന്ന
പ്രകൃതിയുടെ കല്യാണചിത്രം!
പ്രകൃതിയുടെ സുഖം, നദികളിലെ ഒഴുക്ക്,
മണ്ണിന്റെ മാധുര്യം, മനസിന്റെ നന്മ .
എങ്ങോ മാഞ്ഞുപോയികൊണ്ടിരിക്കും നന്മ .
മഴയണിഞ്ഞ പാതകളിൽ നനഞു ആടിയും,
വേനൽ വെയിലിൽ കളിച്ചുനടനും ,
മനസ്സിലൊരുമിച്ചു, ആത്മനിർവതി അണഞ്ഞു
ആസ്വാദിക്കാൻ നമുക്കിതാ ഈ നാടുണ്ട്.
അതോ? മാഞ്ഞു പോകുന്നുവോ?ഇ നാട് നമ്മുടെ നാടു ,
കാടുകൾ എവിടെ? , നദികൾ എവിടെ ?
അറിയാതെ എല്ലാം മേലെ നഷ്ടപ്പെടുന്നുവോ?
മനുഷ്യന്റെ ഞാൻ എന്ന ഭാവം ,
ഭൂമി താങ്ങാൻ നോക്കി.
വൃക്ഷങ്ങൾ വീണു, കാടുകൾ വിങ്ങി,
വിരിഞ്ഞ പുഷ്പങ്ങളും പതിക്കും മുന്നേ മാഞ്ഞുപോയി ,
സ്വാർത്ഥ തലപര്യത്തിന് പേരിൽ നഷ്ടമായത് അനവധിപേരെ
അറിയുവിൻ മകളെ നിന്നെ വളർത്തിയ ഭൂമിയിതു
ഈ അമ്മയെ സ്‌നേഹിക്കാൻ, സംരക്ഷിക്കാൻ,
ഈ സുന്ദരമായ കേരളം നിലനിര്‍ത്താൻ
നമുക്ക് ഒന്നായി മുന്നേറാം, കൈകോർത്തു!
മാറാത്ത മലയോരത്തിൽ, ശുദ്ധമായ കാറ്റിൽ,
നിലനിൽപ്പിന്റെ പ്രാർത്ഥനകൾ മുഴക്കുമ്പോൾ,
നമ്മുടെ കേരളം വീണ്ടും വിടർന്നു പൂത്തു,
വരും തലമുറയ്ക്ക് സംരക്ഷണമായ് മാറട്ടെ.
നാടിനു ലഭിച്ചു സ്വാതന്ത്ര്യം
നമുക്കോ ?
ആ വാക്കിന് അർഥം അറിയാൻ നാളുകൾ ഇനിയും പലതു കഴിയേണം
ജാതി മതം ലിംഗം ഈ വേർതിരിവുകൾ
നിൻ മനസ്സിൽ കുടിയേറുമ്പോൾ മനുഷ്യാ നീ അറിഞ്ഞോ
നിൻ സ്വന്തന്ത്രം വിദൂരമാം സ്വപ്നം മാത്രമാണ്
അവൾ അവൻ ഈ വാക്കുകൾ തമ്മിൽ ഒരു ചെറു അക്ഷരത്തിന് വേർതിരിവ് മാത്രം
എന്നാൽ നിൻ മനസിലോ ?
നിൻ സങ്കല്പത്തിനുമപ്പുറം അവൾ ഉയർന്നാൽ
അവൾ ചോദിക്കും ചോദ്യം നിന്നെ വൃണപ്പെടുത്തിയാൽ
വാക്കിൻമുനകൾ കൊണ്ടവളെ നീ ഒതുക്കാൻ ശ്രമിക്കും
തന്റേടിയവൾ അഹങ്കാരിയവൾ
പകരം അത് അവൻ ആണെകിലോ
അവൻ പ്രകടിപ്പിക്കും അഹങ്കാരം വാശി
ദേഷ്യം എല്ലാം വെറും മനുഷ്യ സഹജം
ആണത്തത്തിന്റെ പ്രതീകം
ഏറ്റവും പരിഹാസ്യമാം കാര്യമെന്തെന്നോ
സ്ത്രീ സമത്വത്തിന് മഹത്വം വാഴ്ത്തീടും
സ്ത്രീകൾ ഉച്ചരിച്ചീടും ശ്ലോകമെന്തെന്നു
“മകളെ നീ സഹിക്കാൻ പിറന്നവൾ
ദൈവം സ്ത്രീകൾക്ക് സഹിക്കാൻ കഴിവ് ഏറെ നൽകിയിട്ടുണ്ട് “
അപ്പോൾ അവനു സഹിക്കാൻ കഴിവ് ദൈവം നൽകിയിലെ ?
ഇതെന്തു ലോകം
നാട്ടിലെ പെണ്ണിന് ഒരു ചട്ടം
വീട്ടിലെ പെണ്ണിന് മറ്റൊന്നും
ഈ വിധം രസികർ ഒരുപാട് ഈ നാട്ടിൽ
ഈ ചിന്തയിൽ നിന്നും ഇവർ ഒരു നാളെങ്കിലും സ്വത്രന്തർ ആവുമെന്ന പ്രതീക്ഷയോടെ
ഒരു സ്വാതന്ത്രദിനം കൂടെ കടന്നു പോയി.
ആരും കാണാതെ , തൻ സ്വപ്നങ്ങൾ മൂടിയ,
ചെറു പുഞ്ചിരി വച്ച് മനസ് മറച്ച ,
വിദ്യകൾ പഠിച്ചും , കാണിച്ച വഴിയേ സഞ്ചരിച്ചും,
ആ പെൺകുട്ടി, മൌനം അതുമാത്രം കൂട്ടായി.
കേട്ടതും , മനസ്സിൽ പതിപ്പിച്ചതും,
മറ്റുള്ളവരുടെ ശബ്ദം മാത്രമായിരുന്നു,
കറുത്ത രാത്രിയിൽ കണ്ണുകൾ മറച്ചുപിടിച്ചു ,
സ്വന്തം ആഗ്രഹങ്ങൾ ഉള്ളിൽ അടച്ചുപൂട്ടി .
പറന്നുപോകാൻ പറ്റിയ ചിറകുകൾക്കായ്,
കൊതിയോടെ പലപ്പോഴും അവൾ കാത്തിരുന്നു.
പറന്നാലും , താഴെ വീണാലോ?
പക്ഷെ, കാറ്റിൽ ഒരു വിളി കേട്ടപ്പോൾ,
ഒറായിയ്‌രം ചിന്തകൾ മനസ്സിൽ മിന്നിമറഞ്ഞു ,
പൊലിഞ്ഞ ചിറകുകൾക്കിടയിൽ നിന്നു,
പുതിയൊരു പ്രഭാതം ഉയർന്നു , സ്വപ്നങ്ങൾ വിരിഞ്ഞു.
വഴിയറിയാത്ത പാതകളിൽ, അവൾ സഞ്ചരിച്ചു,
മൗനം ആഭരണം ആക്കിയ , ആ പെൺകുട്ടി,
ധൈര്യമായി ഉയരങ്ങൾ കൈയടക്കി ,
സ്വന്തമായ വഴിയിൽ, അവൾ സ്വപ്നങ്ങൾ വിതച്ചു .
ഇനി, കടലാസിന്റെ ചിറകുകൾക്ക് പ്രസക്തിയില്ല ,
ആരോ വന്നൊരു കാറ്റിന്റെ താളമായി അവൾക്കേകിയ ആഹ് ശക്തി ,
അവളിലെ ചിറകുകളെ ഉണർത്തി
നമുക്കും ആകാം ആഹ് കാറ്റു
ഒന്നു മനസുവച്ചാൽ അവളെ ഉയരാൻ അനുവദിച്ചാൽ
©Copyright. All rights reserved.
We need your consent to load the translations
We use a third-party service to translate the website content that may collect data about your activity. Please review the details in the privacy policy and accept the service to view the translations.